NEWS

ടാങ്കറുകളില്‍ ട്രാക്കിംഗ് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ :ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളില്‍ ട്രാക്കിംഗ് നിര്‍ബന്ധമാക്കി ഖത്തര്‍.പൊതുമരാമത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പ്ലാന്റുകളിലേക്ക് പ്രവേശനം ലഭിക്കില്ല.

പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ അല്ല പുറന്തള്ളുന്നത് എന്നുറപ്പിക്കാന്‍ വേണ്ടിയാണ് ടാങ്കറുകളെ നിരീക്ഷിക്കുന്നതിനായി ട്രാക്കിംഗ് സംവിധാനം ആരംഭിച്ചത്.ഫെബ്രുവരി മാസത്തിലാണ് ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്.

Back to top button
error: