KeralaNEWS

അശ്രദ്ധമായ അപകടം വരുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

നിയമലംഘനം നടത്തിയാൽ കർശന നടപടി ; സിഎംഡി

തിരുവനന്തപുരം; കഴിഞ്ഞ ദിവസം ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷന് സമീപം വെച്ച് അശ്രദ്ധമായി ബസ് ഓടിച്ച് അപകടത്തിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെ.വിയെയാണ് വിജലൻസ് വിഭാ​ഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

സംസ്ഥാനത്ത് മഴക്കാലം ആയതോടെ റോഡ് അപകടങ്ങൾ വർദ്ധിക്കുകയും, അത് കാരണമുള്ള മരണങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു ​ഗതാ​ഗത സെക്രട്ടറിക്കും, ട്രാൻസ്പോർട്ട് കമ്മീഷണർക്കും നൽകിയ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന മുഴുവൻ ഹെവി വെഹിക്കിളുകളിലുമുള്ള പരിശോധന ആരംഭിച്ചു.

Signature-ad

അമിത വേ​ഗത, അലക്ഷ്യമായ ഓവർ ടേക്കിം​ഗ്, ട്രാഫിക് സി​ഗ്നലുകളുടെ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ഉൾപ്പെടെയുള്ള മുഴുവൻ ഹെവി വെഹിക്കിളുകളും പരിശോധന നടത്താൻ ​ഗതാ​ഗത സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിശോധനയിൽ നിയമലംഘനം നടത്തുന്നവർക്കതിരെ ആദ്യഘട്ടത്തിൽ ബോധവത്കരണമാണ് നൽകുന്നത്.
അതിന് ശേഷം കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ഉൾപ്പെടെ ഏത് വാഹനം നിയമലംഘനം നടത്തിയെന്ന് കണ്ടാൽ കർശന നടപടിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
അങ്ങനെ ഏതെങ്കിലും സാഹചര്യത്തിൽ ആർടിഒ, കെഎസ്ആർടിസി, കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് എതിരെ നടപടി സ്വീകരിക്കുകയും, ആ വിവരം റിപ്പോർട്ട് ചെയ്യാപ്പെടുകയും ചെയ്താൽ ആ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.

Back to top button
error: