ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര് വിജയം നേടി.
സി ബി എസ് ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളേക്ക് മാറ്റിവെക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അടക്കം പ്ലസ് ടു പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ സിബിഎസ്ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ് ഒന്നാം സ്ഥാനം.
പ്ലസ് ടു പരീക്ഷയില്‍ 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ഇളവ് വന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരി പതിനഞ്ച് മുതല്‍ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു.
Congratulations to all my young friends who passed the CBSE Class XII exams. The grit and dedication of these youngsters is commendable. They prepared for these exams through a time when humanity faced a monumental challenge and achieved this success.
— Narendra Modi (@narendramodi) July 22, 2022
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് വിജയികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.