തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളത്തില്‍ ക്രോസ് വോട്ടിങ് നടന്നു.
140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയാതായി രേഖകള്‍ വ്യക്തമാക്കുന്നു.അതേസമയം, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ല.
എന്നാൽ എല്ലാ കണ്ണുകളും മാനന്തവാടിയിലേക്കാണ്.
കേരളത്തില്‍ ആകെ ഒരാളാണ് ഗോത്ര വിഭാഗത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുള്ളത്. മാനന്തവാടിയില്‍നിന്നുള്ള സിപിഎം അംഗം ഒ.ആര്‍. കേളു. രാഷ്ട്രീയം വെച്ചു നോക്കിയാല്‍ കേളു ഒരു കാരണവശാലും മുര്‍മുവിന് വോട്ടിടില്ല.എന്നാൽ കേരളത്തിൽ നിന്നും ഒരാൾ വോട്ട് ചെയ്തതായി രേഖകൾ വ്യക്തമാക്കുകയും ചെയ്യുന്നു.
ദ്രൗപതി മുര്‍മുവിന് ഒരു വോട്ടും കിട്ടില്ലന്ന ഉറപ്പുണ്ടായിരുന്ന കേരളത്തില്‍ നിന്ന് ആരാണ് മുര്‍മുവിന് വോട്ടു ചെയ്തത് എന്നതാകും രാഷ്ട്രീയ കേരളം ഇനി ചര്‍ച്ച ചെയ്യുക.അബദ്ധത്തില്‍ വീണതോ മറിച്ചു കുത്തിയതോ എന്നതാണ് ഇനി അറിയേണ്ടത്.