ജൂലൈ രണ്ടിനാണ് ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണിനെ രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുമ്ബോള്‍ കാര്‍ ഇടിക്കുകയായിരുന്നു. ആദ്യ നിഗമനം അപകട മരണമെന്നായിരുന്നു. എന്നാല്‍ സംശയത്തിന് ഇടയാക്കിയത് ഭാര്യ നിത്യ അപകട മരണവിവരം പൊലീസെത്തി സ്ഥിരീകരിക്കും മുമ്ബേ ബന്ധുക്കളെ വിളിച്ച് അറിയിച്ചതാണ്.
സംശയം തോന്നിയ പോലീസ് സ്ഥലം വീണ്ടും പരിശോധന നടത്തി കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു.അപകടം നടന്നത് വനമേഖലയോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട പ്രദേശത്ത് വെച്ചാണ്. ആസൂത്രിത അപകടമാണ് നടന്നതെന്ന് വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ പോലീസിന് വ്യക്തമായി. വെളുത്ത സ്വിഫ്റ്റ് കാര്‍ ബൈക്ക് വരുന്നതിന് വേണ്ടി കാത്തുകിടക്കുന്നതും, ബൈക്കിനെ പിന്തുടര്ന്ന് പുറകില്‍ നിന്ന് ഇടിച്ചുവീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.