ലക്നൗ:ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍.
മാളിലേക്ക് ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ലക്‌നൗ ഭരണകൂടം കര്‍ശന നടപടി തുടരുമ്ബോഴും മതസ്പര്‍ദ്ധ വളര്‍ത്താനും പ്രശ്‌നങ്ങളുണ്ടാക്കാനും ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.