സ്വർണക്കടത്ത് കേസിൽ രഹസ്യ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിൽ തനിയ്ക്ക് വധഭീഷണി ഉണ്ടെന്ന് സന്ദീപ് നായർ .എൻഐഎ പ്രത്യേക കോടതിയെ ആണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത് .ജയിലിൽ ആക്രമിക്കാനും വധിക്കാനും സാധ്യത ഉണ്ടെന്നാണ് സന്ദീപ് നായരുടെ പരാതി .ആയതിനാൽ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് തന്നെ മാറ്റണമെന്നും സന്ദീപ് നായർ അപേക്ഷിച്ചു .മൊഴിയുടെ പശ്ചാത്തലത്തിൽ സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കാനാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത് .
കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ അനുവാദം നൽകണമെന്ന അപേക്ഷ എൻഐഎ കോടതിയിൽ നൽകി .യു എ പി എ ചുമത്തിയതിനാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്കാൻ 180 ദിവസം വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കാം .