മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഉണ്ടാക്കാനും ബോധപൂര്‍വം നടത്തിയ പദ്ധതിയുടെ ഭാഗമാണ് വിവാദമെന്ന് തുടക്കം മുതല്‍ ഉയര്‍ന്നുവന്ന സംശയം ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
മാള്‍ അധികൃതര്‍ കൈമാറിയ സിസിടിവി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണാം. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. ധൃതിപിടിച്ച് അവര്‍ ഇരിക്കാനും നമസ്‌കരിക്കാനും ഇടം തേടുന്നു. അവര്‍ ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കാന്‍ ശ്രമിച്ചു. എന്നല്‍, അവിടെ സുരക്ഷ ജീവനക്കാര്‍ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവര്‍ പോയി. ആറ് പേര്‍ ഉടന്‍ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങി. ബാക്കിയുള്ള രണ്ട് പേര്‍ ഉടൻതന്നെ വീഡിയോ റെക്കോര്‍ഡുചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി.
‘നമാസ്’ പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ എടുക്കുമ്ബോള്‍, ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡിനുള്ളില്‍ നമസ്‌കാരം പൂര്‍ത്തിയാക്കി വീഡിയോയുമെടുത്ത് മടങ്ങുകയായിരുന്നു.
നമസ്‌കരിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം അവര്‍ തിടുക്കത്തില്‍ മാളില്‍ നിന്ന് പുറത്തിറങ്ങി.മാളിന്റെ ചുറ്റും നോക്കാതെ മടങ്ങി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവർ സംഘപരിവാറുകാർ ആണെന്ന് സ്ഥിരീകരിച്ചതോടെ യോഗി സർക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്.യു