തിരുവനന്തപുരം: ഗര്‍ഭിണിയെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്.
സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെയാണ് പ്രതി കൊല്ലാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.രണ്ട് കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ ആളാണ് സതീശന്‍. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.