KeralaNEWS

ആറുമാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ ഉടന്‍ പുറത്തെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; സംരക്ഷണം സര്‍ക്കാര്‍ ചുമതല

കൊച്ചി: പോക്‌സോ കേസില്‍ ഇരയായി ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയെ ഉടന്‍ പുറത്തെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിര്‍ദ്ദേശം.

Signature-ad

കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. പോക്‌സോ കേസില്‍ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.

കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

Back to top button
error: