ചെന്നൈ: സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും നിരവധി പ്രേക്ഷകരുടെ ആരാധനാപാത്രമാണ് നടി അസിന്. താരത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന് തന്റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അസിന് പങ്കുവച്ച മകള്‍ അറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നാലര വയസുകാരിയായ മകളുടെ പേര് അറിന് റായിന് എന്നാണ് മുന്‍പ് പലപ്പോഴും അറിന്റെ ചിത്രങ്ങള്‍ അസിന് പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് അസിന്റെ സോഷ്യല്‍ മീഡിയാ ഫാന്‍പേജുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്.
View this post on Instagram
മകളുടെ വ്യത്യസ്തമായ പേരിനെക്കുറിച്ച് അസിന് മുന്‍പ് വിശദീകരിച്ചിരുന്നു- അറിന് റായിന്- ഈ രണ്ട് വാക്കുകളും എന്റെയും രാഹുലിന്റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്’, എന്നായിരുന്നു അസിന്റെ വാക്കുകള്‍.
View this post on Instagram
സത്യന് അന്തിക്കാട് ചിത്രം നരേന്ദ്രന് മകന് ജയകാന്ദന്‍ വക (2001)യിലൂടെ സിനിമയിലെത്തിയ അസിന് പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലേക്കും എത്തി. വലിയ താരങ്ങള്‍ക്കൊപ്പം അതാത് ഇന്ഡസ്ട്രികളില് വലിയ വിജയചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. അഭിഷേക് ബച്ചന് നായകനായ ‘ഓള് ഈസ് വെല്‍’ (2015) ആണ് അസിന് അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം.
14 വര്‍ഷത്തെ കരിയറില്‍ ഒരുപിടി നല്ല വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ അസിന് വിവാഹശേഷമാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. 2016ല്‍ ആയിരുന്നു മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹം.