പത്തനംതിട്ട: അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ ഫ്ലാറ്റില്‍ കഞ്ചാവ് റെയ്ഡിനിടെ മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു.റെയ്ഡിനിടെ സ്വകാര്യ വാഹനം ഓടിച്ച് അവിടെയെത്തിയ എക്സൈസ് പറക്കോട് റേഞ്ച് സിവില്‍ ഓഫിസര്‍ ഹുസൈന് അഹമ്മദിനെതിരെയാണ് (46) കേസെടുത്തത്.
റെയ്ഡ് നടക്കുമ്ബോള്‍ ഹുസൈന് അഹമ്മദ് ഫ്ലാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തില്‍ കലാശിച്ചു. ഇയാള്‍ മദ്യപിച്ചെത്തിയതാണ് എന്നാരോപിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് എക്സൈസ് സംഘത്തിന് നേരെ തിരിയുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ പൊലീസ് ഹുസൈന് അഹമ്മദിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്ന ഫ്ലാറ്റിലുണ്ടായിരുന്ന ജിത്തുവിെന്റ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.