NEWS

ജിഎസ്ടി നിരക്കുകളിൽ മാറ്റം;തിങ്കളാഴ്ച മുതൽ വില വർധന

ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച (18/722) മുതല്‍ പല സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും.കഴിഞ്ഞ ദിവസം നടന്ന 47-ാം ജിഎസ്ടി (GST) കൗണ്‍സില്‍ യോഗത്തിൽ നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്നാണിത്.
മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.

ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വര്‍ദ്ധിയ്ക്കും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ 5 ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം.

Signature-ad

അറ്റ്‌ലസുകള്‍ ഉള്‍പ്പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടിയാണ് ഇനി നല്‍കേണ്ടത്.

ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ 12 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയില്‍ കൊണ്ട് വരാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. നിലവില്‍ ഇത്തരം റൂമുകളെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

എല്‍ഇഡി ലൈറ്റുകള്‍, എല്‍ഇഡി ലാമ്ബുകള്‍ തുടങ്ങിയവയ്ക്കും വില ഉയരും. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതാണ് ഇതിന് കാരണം.

കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സേര്‍വറുകള്‍ തുടങ്ങിയവയെല്ലാം ഇനി 18 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലാണ് വരിക. നേരത്തെ ഇത് 12 ശതമാനമായിരുന്നു.

അതേസമയം ചരക്ക് നീക്കത്തിനും ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ശരീരത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും വിലക്കുറവ് ഉണ്ടാകും.

Back to top button
error: