മുന്നിൽ നിന്ന് നയിക്കുകയും അതിപ്രധാനവുമായ തീരുമാനങ്ങളെടുക്കയും ചെയ്യേണ്ടുന്ന പല സന്ദർഭങ്ങളിൽ നിന്നും ഒളിച്ചോടുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമാണ്. നിര്‍ണായക മീറ്റിംഗുകളും ശക്തമായ സമരപാടികളുമൊക്കെ നടക്കുമ്പോൾ രാഹുല്‍ വിദേശത്തേക്കു പറക്കുക പതിവാണ്. ഇന്ന് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പി സി സി അധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗം ദില്ലിയിൽ നടക്കുന്നു. എന്നാൽ രാഹുൽ ഗാന്ധി ഈ നിർണായക യോഗത്തിൽ പങ്കെടുക്കാതെ വിദേശ പര്യടനത്തിന് പോയിരിക്കുകയാണ്.
എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം ചേരുക. യോഗത്തിൽ സംഘടനാ കര്യങ്ങൾ, പി.സി.സി കളുടെ പുനസംഘടന എന്നീ വിഷയങ്ങളും ചർച്ചയാകും. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന 21 ലെ പ്രതിഷേധ പരിപാടികൾക്കും യോഗത്തിൽ രൂപം നൽകും.
അഗ്നിപഥ് പ്രക്ഷോഭങ്ങൾ സംബന്ധിച്ച കാര്യങ്ങളും നേതൃയോഗത്തിൽ ചർച്ചയാകും.കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഭാരത് ജോഡോ യാത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര് എന്നിവർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, പാര്‍ലമെന്റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ യോഗത്തിൽ ചർച്ചയാവും.
വിദേശ പര്യടനത്തിലായതിനെ തുടർന്നാണ് രാഹുൽ യോഗത്തിൽ പങ്കെടുക്കാത്തത്. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ച മടങ്ങിയെത്തും.
നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ 21ന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് നേതൃയോഗം നടക്കുന്നത്. ഇതിനെതിരായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും ചർച്ചയാവും.