കൊച്ചി: എറണാകുളം – വേളാങ്കണ്ണി പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 6ന് സര്‍വീസ് അവസാനിപ്പിക്കും.
എറണാകുളത്ത് നിന്ന് ആരംഭിച്ച് വേളാങ്കണ്ണി വരെ ഓടിയിരുന്ന ട്രെയിന്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.സെപ്തംബര്‍ മാസത്തിലാണ് വേളാങ്കണ്ണിയിലെ പ്രധാന പെരുന്നാളുകൾ എന്നിരിക്കെയാണ് ആഗസ്റ്റ് മാസത്തിൽ തന്നെ സർവീസ് അവസാനിപ്പിക്കുന്നത്.
കൊവിഡ് കാലത്ത് നിറുത്തിവച്ച ട്രെയിന്‍ ജനപ്രതിനിധികളുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ ജൂണ്‍ 4നാണ് പുനരാരംഭിച്ചത്. നിലവില്‍ ആഗസ്റ്റ് 6 വരെ സീറ്റുകള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞു. 6ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വേളാങ്കണ്ണിയിലെത്തി 7ന് തിരികെ എറണാകുളത്ത് മടങ്ങുന്നതോടെ സര്‍വീസ് അവസാനിക്കും.