KeralaNEWS

വന്യജീവി സങ്കേതത്തില്‍ ‘കടലാസ് ബോട്ട് ‘ ഇറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: വന്യജീവി സങ്കേതത്തില്‍ ‘കടലാസ് ബോട്ട് ‘ ഇറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് വിജിലന്‍സ് കോടതി. കൊല്ലം തെന്മല സെന്തുരുണി വന്യ ജീവി സങ്കേതത്തിലാണ് ബോട്ടിന്‍െ്‌റ പേരില്‍ തട്ടിപ്പ് നടത്തിയത്.

ബോട്ട് വാങ്ങിയതായി കടലാസ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകള്‍ ഉണ്ടാക്കി 30 ലക്ഷത്തില്‍ അധികം രൂപയുടെ ക്രമക്കേട് നടത്തിയത്. സംഭവത്തില്‍ അഴിമതി നടത്തിയ വനം വകുപ്പിലെയും സിഡ്‌കോയിലെയും ഉദ്യോഗസ്ഥരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവായി.

Signature-ad

തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ജി ഗോപകുമാര്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് ഉത്തരവു നല്‍കിയത്. സെന്തുരുണി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി, സിഡ്‌കോ മുന്‍ എം ഡി സജി ബഷീര്‍, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കല്‍ ലൈന്‍സ് ഉടമ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് ആര്‍ എസ് രാജീവ് നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

Back to top button
error: