NEWS
ഗുജറാത്തില്‍ കനത്ത മഴയിൽ മരണം 63 ആയി
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു.ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍ മരണസംഖ്യ മൊത്തം 63 ആയി.66 ഗ്രാമങ്ങളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
മിക്ക ഇടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഛോട്ടാഉദ്ദേപൂര്‍, നവ്‌സാരി, നല്‍സാദ് എന്നിവിടങ്ങളില്‍ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.