
ആലപ്പുഴ:കേരളത്തിലെ ജലമേളകളുടെ ആവേശത്തിരയിളക്കത്തിന് തുടക്കം കുറിക്കുന്ന ചമ്ബക്കുളം മൂലം ജലോത്സവം ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ പമ്ബയാറ്റില്‍ അരങ്ങേറും.മൊത്തം ഒൻപത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും.
ഉച്ചക്ക് 1.30 നു ജില്ലാ കളക്ടര്‍ രേണുരാജ് ഐ എ എസ് പതാക ഉയര്‍ത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നില്‍ സുരേഷ് എം പി ഫ്‌ളാഗ് ഓഫ് ചെയ്യും.
രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂര്‍ക്കാട് ബസിലിക്കയിലും തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വള്ളംകളി ആരംഭിക്കുക.
കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്.






