BusinessTRENDING

നഷ്ടത്തോടെ തുടങ്ങിയ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനത്തില്‍ നഷ്ടത്തില്‍ വിപണികള്‍ ക്ലോസ് ചെയ്തു. തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് ചെറിയതോതില്‍ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, മെറ്റല്‍ ഓഹരികളിലെ സമ്മര്‍ദമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. സെന്‍സെക്സ് 86.61 പോയന്റ് താഴ്ന്ന് 54,395.23ലും നിഫ്റ്റി 4.60 പോയന്റ് നഷ്ടത്തില്‍ 16,216ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുറത്തുവരാനിരിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐടി കമ്പനികളുടെ മികവുപുലര്‍ത്താത്ത ഫലങ്ങളോടെയാണ് തുടക്കം. ജൂണിലെ പണപ്പെരുപ്പ നിരക്കുകള്‍ ചൊവാഴ്ചയും പുറത്തുവരും. ഐഷര്‍ മോട്ടോഴ്സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു.

Signature-ad

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-4ശതമാനം ഉയര്‍ന്നു. ഐടി സൂചിക 3 ശതമാനംതാഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച രേഖപ്പെടുത്തി. 79.43 നിലവാരത്തിലായിരുന്നു ക്ലോസിങ്.

 

Back to top button
error: