CrimeNEWS

വിദ്യാര്‍ഥി ഐക്യം….! മലപ്പുറം ഗവ. കോളജില്‍ മോഷണം: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളജില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവര്‍ ഉള്‍പ്പെടെ 7 വിദ്യാര്‍ത്ഥികള്‍ പിടിയിലായത്.

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് കഴിഞ്ഞയാഴ്ച കാണാതായത്. തിങ്കളാഴ്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കിയത്. ഇതേ കോളേജില്‍ പഠിക്കുന്ന ആറ് പേരും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമാണ് പ്രതികള്‍. ഇതില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടും.

Signature-ad

മോഷ്ടിച്ച ബാറ്ററികള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകള്‍ കണ്ടെത്തിയില്ല. കേസില്‍ ഉള്‍പ്പെട്ട യൂണിറ്റ് സെക്ടട്ടറി വിക്ടര്‍ ജോണ്‍സണെയും മറ്റ് മൂന്ന് പ്രവര്‍ത്തകരെയും പുറത്താക്കിയെന്ന് എസ്എഫ്‌ഐ മലപ്പുറം ഏരിയാ കമ്മിറ്റി അറിയിച്ചു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വിദ്യാര്‍ഥികള്‍ മോഷണക്കേസില്‍ അറസ്റ്റിലായത് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകളെയാകെ നാണം കെടുത്തുന്നതാണ് . എന്നാല്‍ മോഷണക്കാര്യത്തില്‍ ഇരുവിദ്യാര്‍ഥികളും സംഘടനനോക്കാതെ ഒന്നിച്ചുനിന്നതിനാല്‍ ഏതെങ്കിലും സംഘടന മറ്റൊരു സംഘടനയെ കുറ്റപ്പെടുത്തി രംഗത്തുവരില്ല എന്ന മെച്ചമുണ്ട്.

Back to top button
error: