തയ്യൂര്‍(തൃശ്ശൂര്‍): സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. തയ്യൂര്‍ വട്ടംപറമ്പില്‍ വീട്ടില്‍ രമേശനാണ് (40) അറസ്റ്റിലായത്. എരുമപ്പെട്ടി പോലീസ് ആണ് രമേശനെ പിടികൂടിയത്.
വീട്ടുപടിക്കല്‍ മണ്ണുകൊണ്ടുവന്നിട്ടത് മാറ്റിയിടാന്‍ പറഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ കഴുത്തില്‍ പിടിച്ചമര്‍ത്തി തള്ളി താഴെയിട്ടെന്നും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിയെന്നും പരാതിയിലുണ്ട്. ജൂണ്‍ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസില്‍ പരാതികൊടുത്തതിന്റെ വിരോധത്താല്‍ രാത്രിയില്‍ പരാതിക്കാരിയുടെ വീട്ടുമുറ്റത്തു കിടന്നിരുന്ന കാറിന്റെ ടയറുകള്‍ കുത്തി പഞ്ചറാക്കി. തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ. ടി.സി. അനുരാജ്, കെ.വി. സുഗതന്‍, കെ.എസ്. സുവീഷ്‌കുമാര്‍, കെ. സഗുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.