CrimeNEWS

നിക്ഷേപകരുടെ പണവുമായി മുങ്ങിയ യൂത്ത് ലീഗ് നേതാവ് പിടിയില്‍

മലപ്പുറം: നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത പണം ബാങ്കില്‍ അടയ്ക്കാതെ മുങ്ങിയ കേസില്‍ പ്രതി അറസ്റ്റില്‍. കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ (42)ആണ് കര്‍ണാടകയില്‍നിന്ന് പിടികൂടിയത്. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ അടയ്‌ക്കേണ്ട പണവുമായാണ് കക്കാട് ശാഖയിലെ നിത്യപിരിവുകാരനായ സര്‍ഫാസ് മുങ്ങിയത്.

കഴിഞ്ഞ മാസം 28നാണ് ഇയാളെ കാണാതായത്. ഇടപാടുകാരില്‍നിന്ന് വാങ്ങിയ തുക ബാങ്കില്‍ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാസ് ബുക്കുകള്‍ പരിശോധനയ്ക്ക് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇയാളെ കാണാതായത്.

Signature-ad

160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസില്‍ പരാതി നല്‍കിയിരുന്നു. യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോഓര്‍ഡിനേറ്ററുമായിരുന്നു സര്‍ഫാസ്.

Back to top button
error: