തുടക്കത്തിൽ മന്ദീഭവിച്ചു നിന്ന കാലവർഷം ഇടുക്കി ജില്ലയിൽ രൂക്ഷമാകുന്നു. ജില്ലയുടെ പല ഭാഗത്തും കനത്ത മഴയാണ്. ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം രണ്ടാം ലയത്തിൽ രാജുവിന്റെ ഭാര്യ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യ(52)മാണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. പീരുമേട് പോലീസും ഫയർഫോഴ്‌സും നാട്ടുകാരുമെല്ലാം ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭാഗ്യത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്പ രാവിലെ ഉറക്കമുണർന്നത് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഭാഗ്യത്തിന്റെ ഭർത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു. പക്ഷേ അവർ സുരക്ഷിതരാണ്.
വലിയ തോതിൽ മണ്ണ്
ഇടിഞ്ഞുവീണിട്ടുണ്ടെങ്കിലും കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്.