NEWS

ഡോക്ടർമാർ ചികിത്സിച്ചിട്ടും മാറാത്ത ധോണിയുടെ മുട്ടുവേദന മാറിയത് വെറും 40 രൂപയ്ക്ക്!!

റാഞ്ചി: കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി പാരമ്ബര്യ വൈദ്യന്റെ അടുത്തെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ചെലവായത് വെറും 40രൂപ.കണ്‍സള്‍ട്ടേഷന്‍ ഫീ 20 രൂപയും മരുന്നിന് 20 രൂപയും.
വർഷങ്ങളോളം രാജ്യത്തെ പ്രമുഖ ഡോക്ടർമാർ ചികിത്സിച്ചിട്ടും മാറാത്ത ധോണിയുടെ മുട്ടുവേദന ഇതോടെ മാറുകയും ചെയ്തു.

മാസങ്ങളായി കാല്‍മുട്ട് വേദനയെ തുടര്‍ന്ന് പല പ്രമുഖ ‌ഡോക്ടര്‍മാരെയും അദ്ദേഹം സമീപിച്ചെങ്കിലും വേദന പൂര്‍ണമായും മാറിയില്ല. അങ്ങനെയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള ലാപംഗിലെ പാരമ്ബര്യ വൈദ്യനായ വന്ദന്‍ സിംഗ് ഖേര്‍വര്റിന്റെ അടുത്ത് പോകുന്നത്. വനത്തിനുള്ളിലാണ് വൈദ്യന്റെ താമസം. കണ്‍സള്‍ട്ടേഷന്‍ ഫീയായി അദ്ദേഹം വാങ്ങിയത് 20 രൂപ. പരിശോധിച്ച ശേഷം ധോണിക്ക് കുറച്ച്‌ മരുന്നും കൊടുത്തു. അതിന് വാങ്ങിയത് 20 രൂപ. അങ്ങനെ ആകെ 40 രൂപയാണ് ധോണിക്ക് ചെലവായത്. നേരത്തെ ധോണിയുടെ മാതാപിതാക്കളും വന്ദന്‍ സിംഗ് ഖേര്‍വറുടെ ചികിത്സ തേടിയിരുന്നു.

Back to top button
error: