ന്യൂഡൽഹി :ഇന്ത്യയുടെ വിദേശകടവും ബാധ്യതയും കുത്തനെ ഉയരുന്നു. 2021–-22 സാമ്ബത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശകടം 49 ലക്ഷം കോടി രൂപയായി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനമാണ് വര്‍ധനയെന്ന് റിസര്‍വ് ബാങ്ക് കണക്ക് വ്യക്തമാക്കുന്നു. ഒറ്റവര്‍ഷംകൊണ്ട് 3.67 ലക്ഷം കോടി രൂപയാണ് വിദേശകടം വര്‍ധിച്ചത്. ജിഡിപി–- വായ്പാ അനുപാതം ഇതോടെ 20 ശതമാനത്തിന് അടുത്തെത്തി.
ദീര്‍ഘകാല വിദേശകടം 5.6 ശതമാനം വര്‍ധിച്ചപ്പോള്‍ ഹ്രസ്വകാലകടത്തില്‍ 20 ശതമാനമാണ് വര്‍ധന.
സര്‍ക്കാരിന്റെ ആകെ ബാധ്യതയിലും വര്‍ധനയുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 128.41 ലക്ഷം കോടി രൂപയായിരുന്നു ആകെ ബാധ്യത. ഇത് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 133.22 ലക്ഷം കോടി രൂപയായി. 3.74 ശതമാനമാണ് ആകെ ബാധ്യതയിലെ വര്‍ധന.