KeralaNEWS

വാർത്താ തെറ്റിദ്ധാരണാജനകം; പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങൾക്കും ഇന്ധനം നൽകും

 

തിരുവനന്തപുരം; കോഴിക്കോട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി പൊതുജനങ്ങള്‍ക്കായി ആരംഭിച്ച യാത്രാ ഫ്യൂവല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌ അടച്ചുപൂട്ടിയതായി വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെഎസ്ആർടിസി. നേരത്തെ ഇവിടെ പൊതുജനങ്ങൾക്കുള്ള ഔട്ട്ലൈറ്റ് വഴി പെട്രോൾ ആണ് വിൽപ്പന നടത്തിയിരുന്നത്.

Signature-ad

എന്നാൽ അടുത്തിടെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വിപണി വിലയെക്കാള്‍ വളരെയധികം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് യാത്രാ ഫ്യൂവല്‍ ഔട്ട്‌ലെറ്റിൽ മുഴുവൻ ഡീസൽ ഇന്ധന വിതരണം ആരംഭിക്കുകയും കെഎസ്ആർടിസി ബസുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള മുൻ​ഗണന നൽകിയതോടെ അത് തൽക്കാലികമായി കെ.എസ്.ആര്‍.ടി.സിയുടെ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധനവ് മൂലമുള്ള പ്രതിസന്ധി ഒഴിവാകുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള ഇന്ധന വിതരണം പുന:രാരംഭിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Back to top button
error: