“സൈബർ ഇടം, ഞങ്ങളുടെയും ഇടം”; ക്യാമ്പയിനുമായി ഡബ്ല്യൂസിസി
സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ക്യാമ്പയിനുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.
‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനെക്കുറിച്ച് ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. സ്ത്രീശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഡബ്ല്യൂസിസി കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ് . ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ ക്യാംപെയിൻ #RefusetheAbuse “സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്.
https://www.facebook.com/WomeninCinemaCollective/posts/3395072753934211