ആരോഗ്യമുള്ള ഒരു ജീവിതം പടുത്തുയർത്തുവാൻ അനിവാര്യമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണശീലങ്ങൾ
നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകുന്നത്.ആരോഗ്യമുള്ള ഒരു ജീവിതം പടുത്തുയർത്തുവാൻ അനിവാര്യമായി ഉപേക്ഷിക്കേണ്ട അഞ്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
1 പഴകിയ ഭക്ഷണം
ഇന്ന് പാകം ചെയ്യുന്ന ഭക്ഷണം നാളെ കഴിക്കുന്നു. തുടർന്ന് അടുത്ത ദിവസവും അതെ ഭക്ഷണം തന്നെ ചൂടാക്കി കഴിക്കുന്നു.ഇത്തരത്തിൽ പഴകിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ദഹനപ്രക്രിയുടെ താളം തെറ്റുന്നു. തുടർന്ന് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഇല്ലാതാവുകയും പലപ്പോഴും അത് ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
2 പാചകത്തിലെ കുറുക്ക് വഴികൾ
വേഗതയേറിയ ജീവിത ക്രമത്തിൽ ഭക്ഷണം പാകം ചെയ്യുവാൻ പലപ്പോഴും സമയം ലഭിക്കാറില്ല .ഭക്ഷണം വളരെ പെട്ടന്ന് പാകം ചെയ്യാനും ചൂടാക്കാനും മൈക്രോ ഓവനിലൂടെ സാധിക്കുന്നു.എന്നാൽ ഭക്ഷണത്തിലെ നാരുകളിൽ നിന്ന് ലഭ്യമാക്കേണ്ട ഗുണങ്ങൾ മൈക്രോ ഓവനിൽ വെച്ച് ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.ആഹാരം പാകം ചെയ്യാനായി മൈക്രോ ഓവൻ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
3 പാക്കറ്റ് ഫുഡ്
വൈകിട്ടത്തെ പരിപാടിയിലെ ഒഴിച്ചുകൂടാനാവാത്ത ആഹാരമാണ് ജങ്ക് ഫുഡ് അഥവാ ലഘു ഭക്ഷണം.നാടിന്റെ മുക്കിലും മൂലയിലുമെല്ലാം ഇപ്പോൾ ധാരാളം ബേക്കറികൾ ഉണ്ട്.എന്നാൽ ബേക്കറികളിൽ നിന്നും ലഭ്യമാകുന്ന പാക്കറ്റ് ഭക്ഷണങ്ങൾ കേടു വരാതിരിക്കാനായി പല തരത്തിലുള്ള പദാർത്ഥങ്ങൾ ചേർക്കുന്നു.ആഹാരം പാകം ചെയ്യാനുള്ള സമയക്കുറവും അലസതയും കാരണം പലരും ശീതീകരിച്ച പാക്കഡ് ഭക്ഷണ പദാർഥങ്ങൾ ചൂടാക്കി കഴിക്കാറുണ്ട്.ഇത്തരം പാക്കഡ് ഭക്ഷണ പദാർഥങ്ങളുടെ ദൂഷ്യ ഫലങ്ങൾ വലിയ രോഗങ്ങൾക്ക് കാരണമാകും.
4 ശുദ്ധീകരിച്ച പഞ്ചസാരയും ഉപ്പും
മൈദയും
എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്നത് കൊണ്ടു തന്നെ പ്രാതലിനായി നമ്മൾ ആശ്രയിക്കുന്ന ഭക്ഷണമാണ് ബ്രെഡും ജാമും ബട്ടറും. എന്നാൽ ഈ ഭക്ഷണത്തിൽ ചേർത്തിട്ടുള്ള മൈദയും അമിതമായ തോതിലുള്ള പഞ്ചസാരയും ശരീരത്തിന് യാതൊരു തരത്തിലുള്ള ഊർജവും പ്രദാനം ചെയ്യുന്നില്ല.എന്നുമാത്രമല്ല, ദോഷകരവുമാണ്.രാവിലെ നമ്മൾ കഴിക്കുന്ന ആഹാരം വലിയ തോതിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നുണ്ട്. ഇത്തരം ഗുണപ്രദമല്ലാത്ത ഭക്ഷണം കഴിക്കുബോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നില്ല.
5 ആസക്തി ഉളവാക്കുന്ന പാനീയങ്ങൾ
നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചുകൊണ്ടാണ്.രാവിലെ ഒരു കപ്പ് ചായ കുടിക്കാതെ ദിവസം തുടങ്ങാൻ പോലും സാധിക്കാത്ത മനുഷ്യരുണ്ട്.അതുകൊണ്ട് തന്നെ ചായ കോഫി തുടങ്ങിയ പാനീയങ്ങൾ മിതമായ തോതിൽ ഉപയോഗിച്ച് ശീലിക്കേണ്ടത് മാനസികമായ ആരോഗ്യത്തിന് അനിവാര്യമാണ്.ഇതിന്റെ പൊടിയിൽ ചേർക്കുന്ന കെമിക്കൽസും രുചിക്ക് വേണ്ടി നമ്മൾ ചേർക്കുന്ന പഞ്ചസാരയും തന്നെയാണ് ഇവിടെയും വില്ലൻ.
എന്തൊക്കെ ഭക്ഷണം കഴിക്കുന്നു എന്നത് പോലെ തന്നെ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതും പ്രധാനമാണ്.വിശപ്പില്ലാത്ത സാഹചര്യങ്ങളിൽ കഴിവതും ഭക്ഷണം കഴിക്കാതിരിക്കുക.ഇത്തരം സാഹചര്യങ്ങളിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന ഹോർമോണുകൾ വിപരീത ഫലം ഉണ്ടാക്കുകയും നമ്മുടെ ഊർജം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഇത്തരം സാഹചര്യങ്ങളികൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നതായിരിക്കും ഉചിതം.