ഗോഹട്ടി: പടിഞ്ഞാറന്‍ മണിപ്പുരിലെ നോനി ജില്ലയില്‍ തോരാമഴയെത്തുടര്ന്നു ണ്ടായ മണ്ണിടിച്ചിലില്‍ ടെറിട്ടോറിയില്‍ ആര്‍മി അംഗങ്ങളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു.13 പേര്‍ക്കു പരിക്കേറ്റു.
ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ ദുരന്തത്തില്‍ കാണാതായ 45 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നോനിയിലെ മഖുവാം മേഖലയ്ക്കു സമീപമുള്ള ടുപുള്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണ ക്യാന്പിനു സമീപമാണ് അപകടം. ടെറിട്ടോറിയല്‍ ആര്‍മിക്കായിരുന്നു ക്യാന്പിന്റെ സുരക്ഷാചുമതല.
ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നുണ് ട്. മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും റോഡ് തകര്‍ന്നതിനാല്‍ ദേശീയപാത 37 വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.