ബെയ്ജിങ്: അടുത്ത വര്‍ഷത്തെ ജി-20 ഉച്ചകോടി ജമ്മു-കശ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് ചൈന.വിഷയം രാഷ്ട്രീയവത്കരിക്കരുതെ ന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയുടെ പ്രസക്തമായ പ്രമേയങ്ങള്‍ അനുസരിച്ചും ഉഭയകക്ഷി കരാറുകളിലൂടെയും പരിഹരിക്കണം.അതല്ലാതെ ഏകപക്ഷീയമായ ഇത്തരം നടപടികളിലൂടെ പ്രശ്നം സങ്കീര്‍ണമാക്കരുതെന്നും ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ജോ ലിജാങ് പറഞ്ഞു.ജി-20 ഉച്ചകോടയില്‍ ചൈന പങ്കെടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീരില്‍ 2023ലെ ജി-20 ഉച്ചകോടി നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പാകിസ്താനും ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.