NEWS

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

മാള: ഓട്ടം പോയി തിരികെ വരുന്നതിനിടയിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.മാള പഞ്ചായത്ത് ബസ്സ് സ്റ്റാന്റിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വട്ടക്കോട്ട പുലിക്കുന്നത്ത് പള്ളിപ്പാടന്‍ ബൈജു (48) ആണ് മരിച്ചത്.
മാളയില്‍ നിന്നും ഓട്ടം പോയി തിരികെ വരുമ്ബോള്‍ മാള ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ബിബിത(ആശാ പ്രവര്‍ത്തക). മകള്‍: അനാമിക

Back to top button
error: