കനയ്യ ലാല്‍ എന്ന തയ്യല്‍കട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയില്‍ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെട്ടിയശേഷം അക്രമികള്‍ തലയറുത്ത് മാറ്റി. ഇവര്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ തെരുവിലിറങ്ങുകയും ടയറുകളടക്കം റോഡിലിട്ട് കത്തിക്കുകയും ചെയ്തു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.സ്ഥലത്
അതേസമയം നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ആളുകളോട് സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.അക്രമികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ്നല്‍കി. സമാധാനത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
ബിജെപി മുന്‍വക്താവ് നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് കനയ്യലാല്‍ കുറച്ച് ദിവസംമുന്പ് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.ഇതിന്റെ പ്രതികാരമാണെന്നാണ് വീഡിയോയിലെ പരാമർശം.