HealthNEWS

മുറിച്ചെടുത്ത തലയോട്ടി സൂക്ഷിച്ചത് വയറ്റില്‍; അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍

ദുബായ്: തലച്ചോറിന് ക്ഷതമേറ്റ യുവാവിന്‍െ്‌റ ശസ്ത്രക്രിയയുടെ ഭാഗമായി മുറിച്ചെടുത്ത യുവാവിന്‍െ്‌റ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചത് വയറ്റില്‍. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് ഡോക്ടര്‍മാര്‍ പുതുജീവനേകിയത്. പാക് സ്വദേശിയായ നദീം ഖാനാണ് അദ്ഭുത രക്ഷപ്പെടലിനുശേഷം നാട്ടിലേക്ക് മടങ്ങിയത്.

ആസ്റ്റര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്ത് സുക്ഷിക്കാന്‍ സാധിക്കില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വയറിനുള്ളില്‍ മുറിച്ചെടുത്ത തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തലയോട്ടി വയറ്റിനുള്ളില്‍ നിന്ന് എടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ചെല്ലദുരൈ പറഞ്ഞു.

Signature-ad

ഇരുപത്തേഴുകാരനായ നദീമിനെ 2021 നവംബറിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. നിര്‍മാണത്തൊഴിലാളിയായ നദീം ശൗചാലയത്തില്‍ ബോധരഹിതനായിക്കിടക്കുന്നതു കണ്ട് സുഹൃത്തുക്കള്‍ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പരിശോധനയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയയ്ക്കും നീണ്ട ഏഴ് മാസത്തെ ചികിത്സയ്ക്കും ശേഷമാണ് നദീം ആശുപത്രി വിട്ടത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് നദീമിന്റെ വലതു ഭാഗം തളര്‍ന്നുവെങ്കിലും ചികിത്സയെത്തുടര്‍ന്ന് ഓര്‍മ്മ ശക്തിയും സംസാര ശേഷിയും തിരികെ ലഭിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നദീമിനെ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരികെ അയച്ചു.

നദീം സുരക്ഷിതനായി വീട്ടിലെത്തിയെന്ന് ദുബായില്‍ ജോലി ചെയ്യുന്ന ഖാന്റെ സഹോദരന്‍ പറഞ്ഞു. ഞങ്ങള്‍ അവനെ ഓര്‍ത്ത് വിഷമിച്ചു. അദ്ദേഹത്തിന് ഇപ്പോള്‍ സംസാരിക്കാനും ഓര്‍ക്കാനും കഴിയും. അവന്‍ ദുര്‍ബലനാണ്, അവന്റെ ശരീരത്തിന്റെ വലതുവശം ചലിപ്പിക്കുന്നതിന് പിന്തുണ ആവശ്യമാണ്. എന്നാല്‍ ഫിസിയോതെറാപ്പിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളെ ഇത്രയും ഉദാരമായി പിന്തുണച്ചതിന് എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: