തിരുവനന്തപുരം: ഏറനാട് എംഎല്‍എ പി.കെ ബഷീറിനെതിരെ ഒളിയമ്ബുമായി മുന്‍ മന്ത്രി എം.എം മണി.
“ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ”- ഇങ്ങനെയായിരുന്നു എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. എം.എം മണിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടവേയാണ് എം എം മണി മറുപടിയുമായി രംഗത്തുവന്നത്.
‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്ബോള് എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?’- വയനാട്ടിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ഏറനാട് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ പി.കെ ബഷീറിന്റെ വിവാദ പരാമര്‍ശത്തില്‍ എം.എ മണിയുടെ പ്രതികരണം അൽപ്പം തമാശ കലർന്നതായിരുന്നു.