തിരുവനന്തപുരം: വനിത ക്ലര്‍ക്ക് നല്കിയ പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ പൊലീസ് കേസ്.
ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ വനിത ക്ലര്‍ക്ക് നല്കിയ പരാതിയിലാണ് കേസ്.ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.ഷെഫീറിന്റെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് വനിത ക്ലര്‍ക്കിനെതിരെയും കേസെടുത്തു.ക്ലര്‍ക്ക് താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് ഷെഫീറിന്റെ പരാതി.
കെപിസിസിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ ഷെഫീർ നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.