IndiaNEWS

പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും  ​ആ​സമി​ൽ 12 മരണം

 

​ആ​സമി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 24 മ​ണി​ക്കൂ​റി​നി​ടെ 4 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റാ​യി.

Signature-ad

ഹൊ​ജാ​യ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നാ​ല് പേ​രും കാം​രൂ​പി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​രും ബാ​ര്‍​പേ​ട്ട, ന​ല്‍​ബാ​രി ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള മൂ​ന്നു​പേ​രു​മാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. 845 ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളും, ദു​രി​ത ബാ​ധി​ത​ര്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ 1025 ക്യാ​മ്പു​ക​ളും സം​സ്ഥാ​ന​ത്ത് തു​റ​ന്നു. ര​ണ്ട് ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​ര​ത്തി​ല്‍ അ​ധി​കം പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ്.

കാ​സി​ര​ങ്ക നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ന് സ​മീ​പ​മു​ള്ള 233 ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ല്‍ 26 ക്യാ​മ്പു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​ര്‍​ക്കി​ലെ 11 മൃ​ഗ​ങ്ങ​ള്‍​ക്കും പ്ര​ള​യ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു.

ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കേ​ന്ദ്ര​സം​ഘം പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

Back to top button
error: