അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.ബ്രെൻഡ് ക്രൂഡ് വില ബുധനാഴ്ച 107 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 5.64 ശതമാനം കുറവ് ബ്രെൻഡ് ക്രൂഡ് വിലയിലുണ്ടായി . ജൂൺ എട്ടിന് 123 ഡോളർ ആയിരുന്നു ബ്രെൻഡ് ക്രൂഡ് വില.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ധനനികുതി ഇളവിന് നടത്തുന്ന നീക്കമാണ് ക്രൂഡ് വില കുറയാൻ കാരണം. ക്രൂഡ് വില ഭാവിയിൽ 98 ഡോളറിലേക്ക് താഴാൻ സാധ്യത ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ക്രൂഡ് വില കുത്തനെ താഴുമ്പോഴും ഇന്ത്യയിൽ ആനുപാതികമായി പെട്രോൾ-ഡീസൽ വിലകളിൽ കുറവു വരുത്തുന്നുമില്ല . കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.