CrimeNEWS

കുവൈത്തില്‍ പഴയമൊബൈല്‍ റിപ്പയര്‍ ചെയ്ത് പുതിയതെന്ന വ്യാജേന വില്‍പ്പന; വ്യാപാരസ്ഥാപനത്തില്‍ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ഇവ റിപ്പയര്‍ ചെയ്ത ശേഷം പുതിയ ബോക്‌സുകളില്‍ പാക്ക് ചെയ്ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Signature-ad

കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ – വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Back to top button
error: