കേരളം സാമ്പത്തിക പ്രതിസന്ധി കൊണ്ടു വലയുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ സൂചിപ്പിച്ചതു പോലെ ശ്രീലങ്കയിലേതിനു സമാനമായ അവസ്ഥ.(പക്ഷേ പഴയ യു.ഡി.എഫ് ഭരണ കാലത്ത് ട്രഷറി പൂട്ടുക പതിവ് സംഭവമായിരുന്നു എന്ന സത്യം പ്രതിപക്ഷ നേതാവ് മറന്നു.)
സങ്കീർണമായ ഈ അവസ്ഥയിലും പെൻഷനു വേണ്ടി പ്രതിമാസം ഖജനാവിൽ നിന്ന് ചെലവിടുന്നത് 1500 കോടിയോളം രൂപ. സംസ്ഥാനത്ത് 55തരം പെന്‍ഷനുകളാണ് നല്കി വരുന്നത്. 1453.65 കോടി രൂപ പെന്‍ഷനും 45.5 കോടി രൂപ കുടിശ്ശികയും ചേര്‍ത്ത് 1499.155 കോടിയാണ് കഴിഞ്ഞ ജനുവരിയില്‍ വിതരണം ചെയ്തത്. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ എം.കെ ഹരിദാസിനു നല്കിയ മറുപടിയില്‍ ട്രഷറി വകുപ്പ് വ്യക്തമാക്കിയതാണ് ഇത്.
2022 മാര്‍ച്ചിലെ കണക്കനുസരിച്ച് പ്രതിമാസ പെൻഷനും കുടിശ്ശികയും ചേര്‍ത്ത് 1254.17 കോടി രൂപയാണ് നല്‍കിയത്. ആശ്രിത പെന്ഷന് കൈപ്പറ്റുന്ന 1,43,862 പേരുണ്ട്. ഇവര്‍ക്ക് പെന്ഷന് നല്കാന് പ്രതിമാസം 230.75 കോടിയാണ് ആവശ്യം. 2022 മാര്‍ച്ച് കുടിശ്ശിക കൂടി ചേര്‍ത്ത് ആശ്രിത പെന്‍ഷനായി നൽകിയത് 244.09 കോടി.
കേവലം 6വര്‍ഷം പി.എസ്.സി അംഗമായും 3 വർഷംമന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫായും പ്രവർത്തിച്ചാൽ ശിഷ്ടകാലം പതിനായിരങ്ങളാണ് പെൻഷനായി ലദിക്കുന്നത്.
ഭര്‍ത്താവും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരായിരിക്കുകയും ഇവരില്‍ ഒരാള്‍ പെന്ഷന് കൈപ്പറ്റിക്കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താല്‍ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ കൂടി പെന്ഷന് അര്‍ഹതയുണ്ടെന്നും വിവരാവകാശ മറുപടിയില്‍ ധനവകുപ്പ് വ്യക്തമാക്കുന്നു.
ദരിദ്രരായ പതിനായിരങ്ങളുടെ അടുക്കളയിൽ തീപുകയുന്നത് ഇത്തരം സാമൂഹ്യ സുരക്ഷാ പെൻഷൻ വഴിയാണ്. എന്നാൽ ഭർത്താവും ഭാര്യയും ഉയർന്ന പദവികളിൽ നിന്ന് വിരമിച്ച് ലക്ഷങ്ങൾ പെൻഷൻ വാങ്ങി സഖലോലുപതയിൽ ജീവിതം പുലർത്തുന്നവരും കുറവല്ല.
ആറുവര്‍ഷം പി.എസ്.സി അംഗമായും ചെയര്‍മാനായും പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്ഷന് നല്കാന് പ്രതിമാസം 27,91,960 രൂപ ചെലവാക്കുന്നു. മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന് 63.74 ലക്ഷം രൂപ പെന്ഷന്, 2.6 ലക്ഷം കുടിശ്ശിക എന്നിവ ചേര്‍ത്ത് 66.36 ലക്ഷം രൂപ പെന്ഷന് ജനുവരിയില്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്തായാലും പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഒരു പുനർവിചിന്തനം അനിവാര്യമാണ്.