എരുമേലി: പ്ലസ് വൺ വിദ്യാർഥികളായ സഹോദരങ്ങളെ പോലീസ് മർദിച്ചതായി പരാതി. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ എരുമേലിക്കടുത്ത് ശ്രീ ശ്രീ വില്ലേജിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കം അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ഈ സമയം സ്കൂൾ വിട്ടു വന്ന കുട്ടികളോട് രണ്ടു പോലീസുകാർ ദേഷ്യപെടുകയും പിടിച്ചു തള്ളുകയും ചെയ്തതായാണ് പരാതി. ഇതിനിടയിൽ മൊബൈൽ ഫോൺ താഴെ വീണ് കേടുപറ്റി.
ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസിയായ വയോധികയോട് പോലീസ് മോശമായി പെരുമാറിയതായും നാട്ടുകാർ ആരോപിക്കുന്നു.
പക്ഷേ സ്കൂൾ യൂണിഫാമിൽ എത്തിയ കുട്ടികളോട് വീട്ടിൽ പോകാ൯ മാത്രമാണ് പറഞ്ഞതന്ന് എസ്. ഐ അറിയിച്ചു.
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദനമേറ്റു.
പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയലിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ ഡാനിയല്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്‌കൂളിന് സമൂപത്തുള്ള സ്റ്റോപ്പില്‍ ബസ് ഇറങ്ങുമ്പോള്‍ കാത്തുനിന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഡാനിയലിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഡാനിയലിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഡാനിയലിന് തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.