ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വിധി
വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹർത്താൽ.
വൈകീട്ട് ആറുവരെയാണ് ഹർത്താൽ.പാൽ, പത്രം, ആശുപത്രി, അവശ്യ സർവിസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി ഏവരും സഹകരിക്കണമെന്ന് യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രഫ എം ജെ ജേക്കബും അഭ്യർഥിച്ചു.