NEWS
കേരളീയ സദ്യയിലെ അവിയല്‍ മാഹാത്മ്യം
കേരളീയ സദ്യയിലെ ഒരു പ്രധാന വിഭവമാണ് അവിയല്‍.പല തരം പച്ചക്കറികള്‍ ഇട്ടുണ്ടാക്കുന്ന ഒന്ന്. അവിയല്‍ പരുവം എന്നൊരു വാക്കു തന്നെ കേരളത്തിൽ പ്രചാരമുണ്ട്.ഒട്ടുമിക്ക പച്ചക്
എരിവും പുളിയും തേങ്ങയുടെ ചെറു മധുരവും വെളിച്ചെണ്ണയുടെ നറുമണവും കലര്‍ന്ന, ആരെയും കൊതിപ്പിക്കുന്ന ഒരു വിഭവവുമാണ് അവിയൽ.ഗുണങ്ങളിൽ ഒന്നാമനും.
അവിയില്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നാണ്.ഇതിലെ പല തരം പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ മിക്കവാറും പോഷകങ്ങള്‍ നല്കുന്നു. ചേന, കായ, ക്യാരറ്റ്, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ ഒരു നിര തന്നെയുണ്ട് അവിയലിൽ. വൈറ്റമിന്‍ എ മുതല്‍ കെ വരെയുളളവ ഈ പച്ചക്കറികളില്‍ നിന്നും നമുക്ക് ലഭിയ്ക്കും.
തൈരും തേങ്ങയുമെല്ലാം ഇതിലെ മറ്റു ചേരുവകളാണ്.തൈര് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് മികച്ചതാണ്.ആരോഗ്യകരമായ ബാ്ക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.കാല്‍സ്യവും പ്രോട്ടീനുമെല്ലാം അടങ്ങിയതാണ് ഇത്.ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒരു വിഭവമാണ് അവിയൽ.വെളിച്ചെണ്ണ, കറിവേപ്പില എന്നിവ അവിയലിലെ മറ്റു ചേരുവകളാണ്.