LocalNEWS

16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു, കാരണം ദുരൂഹം

   മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന പതിനാറുകാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിൻ്റെ മകൾ അൻഷിദ ആണ് അജ്ഞാത കാരണങ്ങളാൽ ജീവനൊടുക്കിയത്. വാണിയമ്പലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെയാണ് വീട്ടുകാർ അൻഷിതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

കുട്ടിക്ക് മാനസികമായ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിരുന്നോ എന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രകടമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടെ പഠിക്കുന്ന അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയേക്കും.
പരേതനായ സീനത്ത് മാതാവ്. സഹോദരി ഷാനിത കാളികാവ് എസ്.ഐ ടി പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി

Back to top button
error: