റിയാദ് : ഒൻപത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
കോഴിക്കോട് സ്വദേശി റസ്താന്‍ (40) ആണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.
ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതർ അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
റസ്താന്റെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു.