ആലപ്പുഴ: ട്രോളിംഗ് നിരോധനം ആയതോടെ സംസ്ഥാനത്ത് മീനിന്റെ വില കുതിച്ചു കയറുന്നു.ട്രോളിംഗ് നിരോധനം ഒരു വശത്ത്.പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും പരിശോധനകളും മറുവശത്ത്. ഫലമോ മത്സ്യ വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും.
ട്രോളിംഗ് നിരോധനം വന്നതോടെ മത്തി, നത്തോലി, കിളിമീന്‍, ചെമ്മീന്‍ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ മാത്രമാണ് കിട്ടാനുള്ളത്. ഇവയ്ക്കാവട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. ഒരു കിലോ മത്തിക്ക് 300 രൂപ വിലയുണ്ട്.
ചെറുവള്ളങ്ങളിലും പൊന്തുവള്ളങ്ങളിലും പോയി മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് അടുത്ത ഒരുമാസത്തേക്ക് ആശ്രയമെന്നതാണ് സ്ഥിതി.അതിനാൽ മീനിന് തോന്നുന്നതുപോലെയാണ് മാർക്കറ്റിലെ വിലയും.