തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് സമീപം കാട് പിടിച്ച് കിടക്കുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.വിഷജീവികളുടെയും മറ്റും വിഹാരകേന്ദ്രമാണ് ഇവിടം.
സ്റ്റേഷന്റെ ഔട്ടറിൽ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി ഒരാൾപ്പൊക്കത്തിലാണ് കാട് വളർന്നു നിൽക്കുന്നത്.ഇതുമൂലം സമീപത്തുള്ള വഴിയിൽക്കൂടി പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണുള്ളത്.