കോട്ടയം: മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷയില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.സുരക്ഷ ഒരുക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിയ്ക്ക് എന്തിനിത്ര സുരക്ഷയെന്നും ജനങ്ങളെ ശിക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണെന്നും ഇത്തരത്തില്‍ സുരക്ഷാ ഒരുക്കിയതോടെ പ്രതിസന്ധിയിലായത് നഗരത്തിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇത് ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും പോലീസിന്റെ കാടത്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.