ചെറായിയിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. പ്രതികളിലൊരാൾ ആൺ വേഷം ധരിച്ച പെൺകുട്ടിയാണെന്ന് പോലീസ് കണ്ടെത്തി.
ഇരുവരും മലപ്പുറം സ്വദേശികളാണിവരെന്നാണ് സൂചന. ആലുവ അത്താണിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും കുന്ദംകുളം പോലീസും, മുനമ്പം പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികൾ മലപ്പുറത്തും കോഴിക്കോടും സമാന രീതിയിൽ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയതിന് നിലവിൽ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ചെറായിയിലെ രംഭ ഫ്യൂവല്‍സിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസിനകത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന 1.35 ലക്ഷം രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.