ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ട്രെയിന്‍ ആണ്.വളരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യ മൊത്തം യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം.എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപ്പോകുകയോ മറ്റോ ചെയ്താല്‍ പിന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു വരേണ്ട അവസ്ഥയാണുള്ളത്.പ്രത്യേകിച്ച് രാത്രിയിലും പുലർകാലങ്ങളിലും മറ്റും സ്റ്റേഷനിൽ ഇറങ്ങേണ്ടവർ.
എന്നാല്‍ ഇപ്പോള്‍ ഇതാ ഇവർക്കായി പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കയാണ് ഇന്ത്യന്‍ റെയില്‍വെ.ഇത് പ്രകാരം യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ റയിൽവെ നമ്പരിൽ സെറ്റ് ചെയ്തുവെക്കാവുന്നതാണ്.മൊബൈലിലേ യും മറ്റും അലാറം പോലെ.ഇറങ്ങേണ്ട സ്റ്റേഷനിലെ സമയത്തിന് കൃത്യം ഇരുപത് മിനിറ്റ് മുൻപ് അലാറം നിങ്ങളെ വിളിച്ചുണർത്തിയിരിക്കും.അത് എങ്ങനെയെന്ന് നോക്കാം.
1.നിങ്ങളുടെ ഫോണില്‍ നിന്നും 139 എന്ന നമ്ബറിലേക്ക് കോള്‍ ചെയ്യുക
2.അതിനു ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്
3.അതിനു ശേഷം IVR ലെ മെയിന്‍ മെനുവില്‍ നിന്നും 7 സെലക്റ്റ് ചെയ്യുക
4.അതിനു ശേഷം 3 അമര്‍ത്തുക (ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന് ആണ് )
5.ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുത്ത ശേഷം PNR നമ്ബര്‍ നല്കി സബ്മിറ്റ് ചെയ്യുക
6.നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലത്തിന് കൃത്യം ഇരുപത് മിനിറ്റ് മുൻപ് അലര്‍ട്ട് വരുന്നതായിരിക്കും