NEWS

സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെപോയ സ്‌കൂള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മര്‍ദ്ദനം; സസ്പെൻഷൻ

കോയമ്പത്തൂർ : സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെപോയ സ്‌കൂള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മര്‍ദ്ദനം.
ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫണ്‍ മാളിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ട്രാഫിക് പോലീസ് മര്‍ദ്ദിച്ചത്.നാഷണല്‍ മോഡല്‍ സ്‌കൂളിന്റെ ബസ് വഴിയരികില്‍ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്,ഇയാൾ സ്കൂട്ടറിൽ പിന്തുടർന്ന് തടയുകയായിരുന്നു.

അതിനിടെ, നിയമം കയ്യിലെടുക്കാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ച് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍ സതീഷ് മോഹന സുന്ദരത്തെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ പിടിച്ചു പറിക്കുകയും ചെയ്തു.കണ്ടുനിന്നവര്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.

 

Signature-ad

 

ഇതെത്തുടർന്ന്  ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന്, ശനിയാഴ്ച വൈകിട്ടോടെ മോഹന സുന്ദരത്തിന്റെ പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി പൊലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Back to top button
error: